പുനലൂര്‍: കേരള വെള്ളാള മഹാസഭ സംസ്ഥാന സമ്മേളനം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു.
സമുദായം ഉയര്‍ത്തുന്ന സാമൂഹ്യനീതി ഉറപ്പാക്കുന്നതിനും പി.എസ്. നടരാജപിള്ളയുടെ സ്മാരക നിര്‍മാണത്തിന് സ്ഥലം നല്‍കുന്നതിനും ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.സമുദായാചാര്യന്‍ ശിവരാജയോഗി തൈക്കാട് അയ്യാസ്വാമി തിരുവടികള്‍ കേരളത്തില്‍ നവോത്ഥാന നായകരില്‍ പ്രമുഖനാണെന്നും അദ്ദേഹത്തിന്റെ പേരില്‍ തപാല്‍ സ്റ്റാമ്പ് ഇറക്കുന്നതിന് ശ്രമിക്കുമെന്നും മുഖ്യപ്രഭാഷണം നടത്തിയ എന്‍.കെ. പ്രേമചന്ദ്രന് എംപി പറഞ്ഞു.
കെവിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍.മഹേശ്വരന് അധ്യക്ഷനായി. മുനിസിപ്പല്‍ ചെയര്മാന് എം.എ. രാജഗോപാല്‍, പുനലൂര്‍ മധു, വയയ്ക്കല്‍ സോമന്, പാറത്തോട് വിജയന്, ജനറല്‍ സെക്രട്ടറി മണക്കാട് പത്മനാഭന്, ട്രഷറര്‍ രാജീവ് തഴക്കര എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: