കൊല്ലം: ജില്ലയിലും പരിസരപ്രദേശങ്ങളിലും വ്യാപകമായ രീതിയില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തിലെ ഒരാളെ കൊല്ലംസിറ്റി പോലീസ് കമ്മീഷണര്‍ അജിതാബേഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോ പോലീസ് അറസ്റ്റ്ചെയ്തു. കൊല്ലം ഉമയനല്ലൂര്‍ സുമയ്യാ മന്‍സിലില്‍ സുഹൈബ് (22) ആണ് പോലീസ് പിടിയിലായത്. മൊബൈല്‍ ഫോണില്‍ ബന്ധപ്പെടുന്ന ആവശ്യക്കാര്‍ക്ക് ബൈക്കില്‍ എത്തി കഞ്ചാവ് നല്‍കിയശേഷം പെട്ടെന്ന് കടന്നു കളയുന്നതാണ് ഇയാളുടെ രീതി. 500രൂപയുടെ ചെറുപൊതികളായി ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്ന ഇയാള്‍ വിശ്വാസമുള്ളവര്‍ ആവശ്യപ്പെട്ടാല്‍ മാത്രമാണ് എത്തുക. അതുകൊണ്ടു തന്നെ ഇയാളെ പിടികൂടുക വളരെ ശ്രമകരമാണ്. നിരവധി ദിവസങ്ങളിലെ നിരീക്ഷണത്തിനൊടുവിലാണ് ഇയാളെ വളരെ തന്ത്രപരമായി ആവശ്യക്കാര്‍ എന്ന വ്യാജേന എത്തിയഷാഡോ പോലീസ് സംഘാംഗങ്ങള്‍ വലയിലാക്കിയത്. പിടിയിലാകുമ്പോള്‍ ഇയാളുടെ പക്കല്‍ നിന്ന് നൂറോളം കഞ്ചാവു പൊതികള്‍ കണ്ടെടുത്തിട്ടുണ്ട്. ഇയാള്‍ തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തു സംഘത്തിലെ പ്രധാന കണ്ണിയാണെന്നും, സംഘത്തില്‍പ്പെട്ട മറ്റുള്ളവരെകുറിച്ച് വ്യക്തമായ വിവരംലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് അറസ്റ്റിലാകുമെന്നും കൊല്ലം ഈസ്റ്റ്എസ്ഐ: എസ്. ജയകൃഷ്ണന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: