പള്ളിക്കല്‍: കോത്താളൂര് വീട്ടില്‍ മോഹനന്(74), ഭാര്യ ലക്ഷ്മിക്കുട്ടി(75) എന്നിവരെ വീടു കയറി അക്രമിച്ചതായി പരാതി. തലയ്ക്കു മുറിവേറ്റ ഇരുവരും താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. അയല്‍വാസികളായ അച്ഛനും മകനുമാണ് അക്രമിച്ചതെന്ന് ഇവര്‍ പോലീസില്‍ മൊഴിനല്‍കി. വഴിത്തര്‍ക്കമാണ് സംഘര്‍ഷത്തിനു കാരണമെന്നും അയല്‍വാസികളായ മാരിയപ്പന്, രതീഷ് എന്നിവരെ കസ്റ്റഡിയിലെടുത്തെന്നും എസ്ഐ: സി.കെ. മനോജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: