കണ്ണൂര്‍: പ്രമുഖ ഗാന്ധിയനും സാമൂഹ്യപരിഷ്കര്‍ത്താവും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പ്രൊഫ.എം.പി.മന്മഥന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ എം.പി.മന്മഥന് അവാര്‍ഡിന് ഷൈന്‍ കളത്തില്‍ അര്‍ഹനായി. സാമൂഹ്യ ജീവകാരുണ്യരംഗത്തെ പ്രവര്‍ത്തനത്തെ മുന്‍നിര്‍ത്തി 25,000 രൂപയും ശില്‍പ്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 17 ന് ഉച്ചക്ക് 2 മണിക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് കണ്ണൂര്‍ ഗുരുമന്ദിരം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.
എറണാകുളം ജില്ലയിലെ നീറിക്കോട് സ്വദേശിയാണ് ഷൈന്‍. ഭാര്യ രഞ്ജിനി മാഹി ഹയര്‍ സെക്കന്ററി സ്കൂള്‍ ടീച്ചറാണ്. ചിലങ്ക സാംസ്കാരിക വേദിയാണ് അവാര്‍ഡ് നല്‍കുന്നത്. ചന്ദ്രന് മുണ്ടക്കാട്, പവിത്രന് നെട്ടൂര്‍, ശ്രീധരന് കീഴറ, സുജ സത്യനാഥ്, ജയശ്രീ ജയരാജ് എന്നിവരടങ്ങിയ ജഡ്ജിങ്ങ് കമ്മറ്റിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: