ചെറുപുഴ: ചെറുപുഴ ശ്രീ അയ്യപ്പക്ഷേത്ര മഹോത്സവത്തിന് തുടക്കം കുറിച്ച് കൊണ്ട് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നൂറുകണക്കിനാളുകളുടെ ശരണം വിളികളോടെ ക്ഷേത്രം തന്ത്രി പെരിങ്ങോട്ടില്ലത്ത് ഗോവിന്ദന് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടന്നു. തുടര്‍ന്ന് പ്രഥമ കാഴ്ചയായ പെരുങ്കുടല് കാഴ്ച ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു. വൈകുന്നേരം ക്ഷേത്രം ഓഡിറ്റോറിയത്തില്‍ മാതൃസമിതിയുടെ നേതൃത്വത്തില്‍ 108 അംഗങ്ങളുടെ മെഗാ തിരുവാതിര ക്ഷേത്രം ഓഡിറ്റോറിയത്തില്‍ അരങ്ങേറി. ഇന്ന് വൈകുന്നേരം 7 മണിക്ക് കുണ്ടംതടത്തുനിന്നും നരമ്പ് ഏരിയ കാഴ്ച പുറപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: