ജിദ്ദ: സൗദി അറേബ്യയില്‍ 37 വര്‍ഷത്തിന് ശേഷം സിനിമ തീയേറ്ററുകള്‍ക്ക് ലൈസന്‍സ് നല്കാന് തീരുമാനമായി. ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി സാംസ്കാരിക വകുപ്പ് മന്ത്രി അവ്വാധ് ബിന്‍ സാലിഹ് അല്‍ അവ്വാധ് അറിയിച്ചു.
2018 മാര്‍ച്ചോടെ ആദ്യ തീയേറ്റര്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.1980 കളുടെ ആരംഭത്തില്‍ ഇസ്ലാമിസ്റ്റുകളുടെ സമ്മര്‍ദം മൂലം സൗദി അറേബ്യയില്‍ തീയേറ്ററുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: