രഞ്ജി ട്രോഫി; കേരളം പുറത്ത്

Monday 11 December 2017 4:28 pm IST

സൂറത്ത്: രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച കേരളത്തിന് തോല്‍വി. ക്വാര്‍ട്ടര്‍ ഫൈനലില്‍ വിദര്‍ഭയോടാണ് കേരളം തോറ്റത്. 413 റണ്‍സിനാണ് കേരളത്തിന്റെ തോൽവി.

ഒന്നാം ഇന്നിംഗ്സില്‍ ബാറ്റിംഗില്‍ പരാജയപ്പെട്ടതാണ് കേരളത്തിന് തിരിച്ചടിയായത്. വിദര്‍ഭയോട് തോല്‍വി ഏറ്റുവാങ്ങിയ കേരളം രഞ്ജി ട്രോഫിയില്‍ നിന്നും പുറത്തായി. ഒന്നാം ഇന്നിംഗ്സില്‍ വിദര്‍ഭയെ 246 റണ്‍സിന് പുറത്താക്കിയ കേരളം 176 ന് ഓളൗട്ടായിരുന്നു.

ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി സമനില പിടിച്ചിരുന്നെങ്കിലും കേരളത്തിന് സെമിയില്‍ കടക്കാമായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ 9 വിക്കറ്റിന് 507 റണ്‍സെടുത്ത വിദര്‍ഭയ്ക്ക് മുന്നില്‍ കേരളം 165 റണ്‍സിന് പുറത്തായി.