പാക്കിസ്ഥാനെ കൂടെ നിർത്തി കോൺഗ്രസിന് വിജയിക്കാനാകില്ല

Monday 11 December 2017 4:59 pm IST

ന്യൂദല്‍ഹി: പാകിസ്ഥാനെ കൂടെ നിർത്തി ഗുജറാത്ത് തെരഞ്ഞെടുപ്പ് ജയിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. ഗുജറാത്തിലെ ബനസ്കന്തയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്ഥാനെ പരാമര്‍ശിച്ച് കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിച്ചത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കാന്‍ പാകിസ്ഥാന്‍ സൈനിക മേധാവി അര്‍ഷാദ് റഫീഖ് സഹായിക്കുന്നുണ്ടെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യരും പാകിസ്ഥാന്‍ ഹൈക്കമ്മീഷനുമായി നടത്തിയ കൂടികാഴ്ചയേയും പ്രധാനമന്ത്രി ചോദ്യം ചെയ്തു.