ആലപ്പുഴ: കേരള ഗണക മഹാസഭ ജില്ലാ സമ്മേളനം 17ന് മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭാമന്ദിരത്തില് നടക്കും. രാവിലെ 9.30ന് വിളംബരയാത്ര, 11.30ന് പൊതുസമ്മേളനം ആര്. രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
സ്വാഗതസംഘം ചെയര്മാന് ഡി. അനില്‍പ്രസാദ് അദ്ധ്യക്ഷനാകും. ദേവസ്വം ബോര്‍ഡംഗം കെ. രാഘവന്, സംസ്ഥാന പ്രസിഡന്റ് ഡോ. ഷാജികുമാര്‍, ജി. നിശികാന്ത്, ഡി. അശ്വിനിദേവ്, എം. ലിജു, എ. മഹേന്ദ്രന് തുടങ്ങിയവര്‍ സംസാരിക്കും.
ഭരണഘടനാ വിരുദ്ധമായ സാമ്പത്തിക സംവരണ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ സമര പരിപാടികള്‍ക്ക് സമ്മേളനം രൂപം നല്‍കുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.കെ. വിദ്യാധരന്, സംസ്ഥാന ജോ.സെക്രട്ടറി മുരുകന് ഇരവുകാട്, കെ.എസ്. ശ്രീകുമാര്‍, കെ.സി. മധുസൂദനന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: