ചൈന, റഷ്യ വിദേശകാര്യ മന്ത്രിമാര്‍ എത്തി

Tuesday 12 December 2017 2:30 am IST

ദല്‍ഹിയില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി, റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് എന്നിവര്‍ക്കൊപ്പം സുഷമ സ്വരാജ്

ന്യൂദല്‍ഹി: ഇന്ത്യ ആതിഥ്യമരുളുന്ന 15-ാമത് റഷ്യ-ഇന്ത്യ-ചൈന വിദേശമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി, റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് എന്നിവരുമായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വെവ്വേറെ കൂടിക്കാഴ്ച നടത്തി. ഇരു വിദേശകാര്യമന്ത്രിമാരെയും സുഷമാ സ്വരാജ് സ്വാഗതം ചെയ്തു.

ആഗോളതലത്തിലും മേഖലാ തലത്തിലുമുള്ള സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയാണ് വിദേശകാര്യമന്ത്രിതല ചര്‍ച്ച ലക്ഷ്യമിടുന്നതെന്ന് വിദേശകാര്യ വക്താവ് രവീഷ്‌കുമാര്‍ പറഞ്ഞു. ഉഭയകക്ഷി ബന്ധത്തിന്റെ പുതിയ മുഹൂര്‍ത്തമാണിതെന്നും അദ്ദേഹം പറഞ്ഞു.

ധോക് ലാം മേഖലയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചതിന് ശേഷം ചൈനയില്‍ നിന്നുള്ള ആദ്യ ഉന്നതതല സന്ദര്‍ശനമാണിത്.