കൊച്ചി: റിലയന്‍സ് യൂത്ത് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ കേരള സോണല്‍ മത്സരങ്ങള്‍ സമാപിച്ചു. കൊച്ചി, കോഴിക്കോട് മേഖലകളില്‍ നിന്നുള്ള ജേതാക്കളാണ് കേരള സോണല്‍ ഫൈനലുകളില്‍ മത്സരിച്ചത്. കൊച്ചി പനമ്പിള്ളിനഗര്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഫൈനല്‍ മത്സരങ്ങളില്‍ സീനിയര്‍ ബോയ്സ് വിഭാഗത്തില്‍ പനമ്പിള്ളിനഗര്‍ ഗവ. എച്ച്എസ്എസ് ചാമ്പ്യന്മാരായി.
യൂത്ത് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ദേശീയ മത്സരങ്ങളില്‍ സീനിയര്‍ വിഭാഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് പനമ്പിള്ളിനഗര്‍ സ്കൂള്‍ ടീം പങ്കെടുക്കും.
കഴിഞ്ഞ ദിവസം കൊച്ചി മേഖല മത്സരങ്ങളിലും പനമ്പിള്ളിനഗര്‍ സ്കൂള്‍ ജേതാക്കളായിരുന്നു. കേരള സോണല്‍ ഫൈനലില്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് കോഴിക്കോട് മേഖലാ ചാമ്പ്യന്മാരായ മലപ്പുറം എംഎസ്പിഎച്ച്എസ്എസിനെയാണ് തോല്‍പ്പിച്ചത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു പനമ്പിള്ളിനഗര്‍ സ്കൂളിന്റെ വിജയം. അര്ജ്ജുന്. വി ഹാട്രിക് നേടി. അഭിജിത് കെ.പി രണ്ട് ഗോളുകള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: