ചേര്‍ത്തല: ശിവഗിരി മഹാസമാധി ഗുരുദേവ പ്രതിഷ്ഠ കനക ജൂബിലി ആഘോഷത്തിന് മുന്നോടിയായി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി നയിക്കുന്ന ദിവ്യജ്യോതി പ്രയാണത്തിന് ഇന്ന് ചേര്‍ത്തലയില്‍ സ്വീകരണം നല്‍കും. വൈകിട്ട് ആറിന് ദേവീ ക്ഷേത്ര മൈതാനിയില്‍ ചേരുന്ന സമ്മേളനം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷനാകും. ചെയര്മാന് കെ.എന്‍. പ്രേമാനന്ദന് മുഖ്യപ്രഭാഷണം നടത്തും. രക്ഷാധികാരി കലവൂര്‍ എന്‍. ഗോപിനാഥ് സന്ദേശം നല്‍കും. വിശ്വഗാജി മഠാധിപതി സ്വാമി അസ്പര്‍ശാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ചേര്‍ത്തല, കണിച്ചുകുളങ്ങര, കുട്ടനാട്, അമ്പലപ്പുഴ യൂണിയനുകളുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: