ആലപ്പുഴ: സിപിഎം സമ്മേളനം വിജയിപ്പിക്കുന്നതിന് സിഐടിയു തൊഴിലാളികള്‍ നെല്ലുസംഭരണം മുടക്കി. കര്‍ഷകര്‍ ദുരിതത്തില്‍.
പഴവീട് കിഴക്ക് കന്നിട്ട പാടശേഖരത്തിലെ സെന്‍ട്രല്‍ ബ്ലോക്കിലെ നെല്ലുസംഭരണമാണ് സിഐടിയുക്കാര്‍ തടസ്സപ്പെടുത്തിയത്. സിപിഎം ആലപ്പുഴ സൗത്ത് ഏരിയ കമ്മറ്റിയുടെ പ്രകടനവും സമ്മേളനവും വിജയിപ്പിക്കുന്നതിന് പ്രദേശത്തെ നെല്ലു ചുമട്ടുകാരായ സിഐടിയുക്കാര്‍ പണിമുടക്കി. നെല്ലുസംഭരണത്തിന് തയ്യാറായ മറ്റു പ്രാദേശിക തൊഴിലാളികളെയും സിഐടിയുക്കാര്‍ തടയുകയായിരുന്നു.
ഇതോടെ നൂറുകണക്കിന് കര്‍ഷകരാണ് പ്രതിസന്ധിയിലായത്. മഴ ഇടവിട്ടു പെയ്യുന്നതിനാല്‍ നെല്ലു പാടശേഖരത്തില്‍ കെട്ടിക്കിടക്കുന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: