രാജീവ് വധം: വിശദീകരണം തേടി

Tuesday 12 December 2017 2:30 am IST

കൊച്ചി : റിയല്‍ എസ്റ്റേറ്റ് കരാറുകാരന്‍ രാജീവിന്റെ കൊലപാതകത്തില്‍ പ്രതികളായ ചക്കര ജോണിയും ഡ്രൈവര്‍ രഞ്ജിത്തും നല്‍കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി പ്രോസിക്യൂഷന്റെ വിശദീകരണം തേടി.

ഇരുവരും രണ്ടാം തവണയാണ് ജാമ്യാപേക്ഷ നല്‍കുന്നത്. സാമ്പത്തിക ഇടപാടുകളെത്തുടര്‍ന്നുള്ള തര്‍ക്കം നിമിത്തം പ്രതികള്‍ രാജീവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ചക്കര ജോണി അഞ്ചാം പ്രതിയും രഞ്ജിത്ത് ആറാം പ്രതിയുമാണ്. ഇന്നലെ ഹര്‍ജി പരിഗണനയ്‌ക്കെടുത്തപ്പോള്‍ രഞ്ജിത്ത് ഡ്രൈവര്‍ മാത്രമായിരുന്നെന്നും സംഭവവുമായി ബന്ധമില്ലെന്നും അയാളുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ടെലിഫോണ്‍ സംഭാഷണം പ്രതിയുടെ പങ്ക് വ്യക്തമാക്കുന്നുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്നാണ് വിശദീകരണം തേടി ഹര്‍ജി മാറ്റിയത്.