ചേലക്കര : മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞയാള്‍ പോലീസില്‍ കീഴടങ്ങി. പഴയന്നൂര്‍ കോടത്തൂര്‍ നെല്ലിക്കാട്ട് വീട്ടില്‍ സുരേഷ് ബാബു (42)വാണ് കീഴടങ്ങിയത്. ഡിസംബര്‍ ഒന്നാം തിയതിയാണ് മുഖ്യമന്ത്രി പിണറായി വിജയനെ അസഭ്യം പറഞ്ഞ് ഫെയ്സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.
ഇയാള്‍ക്കെതിരെ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റും സി.പി.എം.നേതാവുമായ എം.പദ്മകുമാര്‍ പരാതി നല്‍കിയിരുന്നു. സുരേഷ്ബാബു ഒമ്പത് മാസമായി പഞ്ചാബിലെ റോപ്പര്‍ എന്ന സ്ഥലത്ത് ഐ.ഐ.ടി.കോളേജ് കാന്റീനിലെ പാചകക്കാരനാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലെന്നും മദ്യലഹരിയിലായിരുന്നു ഇയാളുടെ പോസ്റ്റെന്നുമാണ് പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: