കോട്ടയം: ശബരിമല തീര്‍ത്ഥാടനത്തിനോടനുബന്ധിച്ച് എരുമേലിയിലും പരിസര പ്രദേശങ്ങളിലും കുട്ടികള്‍ക്കും വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും വിതരണം ചെയ്യുവാനായി കൊണ്ടു വന്ന 25 പൊതി കഞ്ചാവുമായി നിരവധി കേസുകളില്‍ പ്രതിയായിരുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. കുമളി ആനവിലാസം അട്ടപ്പള്ളം ലക്ഷം വീട് കോളനിയില്‍ ഭഗവതി (45) ആണ് പിടിയിലായത്. എരുമേലിറാന്നി റോഡില്‍ റോയല്‍ റസിഡന്‍സി ഹോട്ടലിനു മുന്‍വശം വച്ച് മണിമല പോലീസും ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡിലെ പോലീസുദ്യോഗസ്ഥരും ചേര്‍ന്നാണ് ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പേരില്‍ പമ്പ, സന്നിധാനം പോലീസ് സ്റ്റേഷനുകളില്‍ മോഷണ കേസുകള്‍ നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: