വൈക്കം: അഷ്ടമി തിരക്ക് കണക്കിലെടുത്ത് പഴുതുകളടച്ച് സുരക്ഷാ സംവിധാനമേര്‍പ്പെടുത്തിയ പോലീസ് അധികൃതരെ ബിജെപി വൈക്കം നിയോജകമണ്ഡലം കമ്മറ്റി ആഭിന്ദിച്ചു.
ക്ഷേത്രത്തില്‍ ദര്‍ശനത്തിന് സുഗമമായ സൗകര്യം ഒരുക്കുന്നതില്‍ ദേവസ്വം അധികൃതര്‍ക്ക് ഗുരുതരവീഴ്ച്ച സംഭവിച്ചു. ദേവസ്വം ജീവനക്കാര്‍ക്കിടയിലെ ട്രേഡ് യൂണിയന് അതിപ്രസരമാണ് ഇതിനുകാരണം. ഇതിനിടയില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയത് പോലീസാണെന്ന് ബിജെപി ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിലെത്തിയ ജനങ്ങളില്‍ ബഹുഭൂരിപക്ഷത്തിന്റെയും പ്രധാന ആകര്‍ഷണ കേന്ദ്രം വൈക്കം ബീച്ചായിരുന്ന. എന്നാല്‍ ബീച്ചിലേക്കുള്ള വഴിയില്‍ ആവിശ്യത്തിന് വെളിച്ചമില്ലാതിരുന്നതും, വെള്ളക്കെട്ട് മാറ്റുവാന്‍ മുനിസിപ്പല്‍ അധികൃതര്‍ നടപടിയെടുക്കാതിരുന്നതും ദുരുതമായി.
നിയോജകമണ്ഡലം പ്രസിഡന്റ് അദ്ധ്യക്ഷനായ യോഗത്തില്‍ കെ.ആര് രാജേഷ്,വി.എല്‍ സാബു,സി.എസ്.നാരാണന്‍കുട്ടി,ബന്ദുക്കുട്ടന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: