പയ്യന്നൂര്‍: പയ്യന്നൂരില്‍ യുവാവ് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കേസന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി. കണ്ണൂര്‍ തിലാന്നൂരിലെ നൗഫലിനെയാണ് ശനിയാഴ്ച പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്റ് പരിസരങ്ങളില്‍ പതിവായി കിടന്നുറങ്ങുന്ന നൗഫല്‍ മയക്കുമരുന്നുകള്‍ ഉപയോഗിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊല്ലപ്പെടുന്നതിന് തലേദിവസം നൗഫല്‍ പയ്യന്നൂരിലെ ഒരു തട്ടുകടയിലെത്തി ബഹളം വെച്ചതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നഗരത്തിലെ തട്ടുകള്‍ നിരീക്ഷിച്ചുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് ചോദ്യം ചെയ്തുകഴിഞ്ഞു. പ്രതി ഉടന്‍ പിടിയിലാകുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: