കണ്ണൂര്‍: സമൂഹത്തിന്റെ ഇന്നലെകളെക്കുറിച്ചുള്ള അറിവ് ശരിയായ ലക്ഷ്യബോധത്തോടുകൂടി പുതുതലമുറയില്‍ എത്തിക്കുകയും അവ സംരക്ഷിക്കുന്നതിന് അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടി സ്കൂള്‍ തലത്തില്‍ ഹെറിറ്റേജ് ക്ലബ്ബുകള്‍ രൂപീകരിക്കുന്നു. സംസ്ഥാന ആര്‍കൈവ് വകുപ്പിനെ ഇതിനുള്ള നോഡല്‍ ഏജന്‍സിയായി സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്.കണ്ണൂര്‍ കാലത്തിനൊപ്പം വികസന പരിപാടിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ നിയോജകമണ്ഡലത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ഹെരിറ്റേജ് ക്ലബ്ബ് രൂപീകരിക്കും. പ്രാദേശിക ചരിത്രരചന, ഡോക്യുമെന്ററി നിര്‍മാണം, പഠനയാത്രകള്‍, ഹെരിറ്റേജ് സര്‍വെ, സ്കൂള്‍ ചരിത്ര മ്യൂസിയം, ഹെരിറ്റേജ് അവാര്‍ഡ്, ചരിത്ര ക്വിസ്, ചരിത്ര പ്രദര്‍ശനം, ഹെരിറ്റേജ് ക്യാമ്പ്, മാതൃഭാഷ സംരക്ഷണം, ആര്‍കൈവ് സന്ദര്‍ശനം എന്നിവയാണ് ഹെരിറ്റേജ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍. ജില്ലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു സ്കൂളിന് 20,000 രൂപയുടെ ധനസഹായം ലഭിക്കും.കണ്ണൂര്‍ നിയോജകമണ്ഡലത്തിലെ പ്രധാന അധ്യാപകര്‍ക്കുള്ള ഹെരിറ്റേജ് ക്ലബ്ബ് ശില്പശാലയും അപേക്ഷാ ഫോറം വിതരണവും കണ്ണൂരില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. എന്‍.ടി.സുധീന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ആര്‍കൈവ്സ് എംജി ജ്യോതിഷ് ഹെരിറ്റേജ് ക്ലബ് പരിപാടികള്‍ വിശദീകരിച്ചു. പി.പി.ബാബു നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: