കുറിഞ്ഞി കൈയേറ്റം: വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് റവന്യൂ മന്ത്രി

Tuesday 12 December 2017 8:42 am IST

 

മൂന്നാര്‍: നീലക്കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റം സംബന്ധിച്ച് ദേവികുളം സബ് കളക്ടറോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. കുടിയേറ്റ കര്‍ഷകരുടെ പേരില്‍ നടക്കുന്ന കൈയേറ്റം അംഗീകരിക്കാനാവില്ല. ആറ് മാസത്തിനുള്ളില്‍ തുടര്‍ നടപടികളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

നിലന്പൂര്‍ എംഎല്‍എ പി.വി. അന്‍വറിനെതിരായ ആരോപണങ്ങള്‍ അന്വേഷിച്ചു വരികയാണ്. തെറ്റ് ചെയ്‌തെന്ന് ബോധ്യപ്പെട്ടാല്‍ നടപടിയുണ്ടാകും. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.