തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ തീപിടിത്തം

Tuesday 12 December 2017 9:32 am IST

തളിപ്പറമ്പ്: തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. ഇതേത്തുടര്‍ന്നു അറുപതോളം രോഗികളെ പരിയാരം ലൂര്‍ദ് ആശുപത്രിയിലേക്ക് മാറ്റി.

ഫാര്‍മസിയില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് വിവരം. അതേസമയം രോഗികള്‍ സുരക്ഷിതരാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.