ശ്രീനഗറില്‍ മഞ്ഞുവീഴ്ച: മൂന്നു സൈനീകരെ കാണാതായി

Tuesday 12 December 2017 1:04 pm IST

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപ്പോറ ജില്ലയിലെ നിയന്ത്രണ രേഖയ്ക്കടുത്തുള്ള സൈനിക പോസ്റ്റില്‍ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് മൂന്നു സൈനീകരെ കാണാതായി. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഈ ദാരുണ സംഭവം നടന്നത്. കാണാതായ സൈനീകര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

തിങ്കളാഴ്ച വൈകുന്നേരം ആരംഭിച്ച കനത്ത മഞ്ഞുവീഴ്ച ഇപ്പോഴും തുടരുകയാണ്. അഞ്ച് അടിയിലധികം ആഴത്തിലാണ് ഇപ്പോള്‍ മഞ്ഞു വീണിരിക്കുന്നത്. കനത്ത മഞ്ഞുവീഴ്ച രക്ഷാപ്രവര്‍ത്തനത്തിന് തടസ്സവുമാവുന്നുണ്ട്.