ഗര്‍ഭനിരോധന ഉറകളുടെ പരസ്യം ഇനി രാത്രി 10മുതല്‍ 6വരെ

Tuesday 12 December 2017 3:35 pm IST

ന്യൂദല്‍ഹി: ചാനലുകളില്‍ ഗര്‍ഭനിരോധന ഉറകളുടെ പരസ്യം രാവിലെ ആറു മുതല്‍ രാത്രി പത്തു വരെ പ്രദര്‍ശിപ്പിക്കുന്നതിനു കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തി. ചില ചാനലുകള്‍ തുടര്‍ച്ചയായി ഈ പരസ്യം കാണിക്കുന്നതിനെതിരെ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി.

കുട്ടികള്‍ ടിവി കാണുന്ന സമയത്ത് ഇത്തരത്തിലുള്ള പരസ്യങ്ങള്‍ കാണിക്കുന്നത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി പരാതികളില്‍ പറയുന്നു. ഇതെല്ലാം കണക്കിലെടുത്താണു നടപടി. ഇത്തരം പരസ്യങ്ങള്‍ രാത്രി 10 മണി മുതല്‍ രാവിലെ ആറു വരെയുള്ള സമയത്തു മാത്രമേ സംപ്രേഷണം ചെയ്യാവൂ എന്ന് ഉത്തരവില്‍ പറയുന്നു.