കൊല്ലം: ഗുരുധര്‍മ്മ പ്രചരണ സംഘത്തിന്റെ നേതൃത്വത്തില്‍ 28ന് ആരംഭിക്കുന്ന ശിവഗിരി തീര്‍ത്ഥാടന പദയാത്രത്തില് കേരള വേടര്‍ സമാജം, കേരള ദലിത് പിന്നോക്ക സമുദായ സംഘടനാ ഏകോപന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 100 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കും. പദയാത്ര കടന്നു പോകുന്ന 10 കേന്ദ്രങ്ങളില്‍ സ്വീകരണം നല്കുവാനും തീരുമാനിച്ചു. കൊല്ലത്ത് നടന്ന പ്രവര്‍ത്തയോഗം മധു മാറനാട് ഉദ്ഘാടനം ചെയ്തു. വേടര്‍ സമാജം സംസ്ഥാന പ്രസിഡന്റ് പട്ടംതുരുത്ത് ബാബു അധ്യക്ഷത വഹിച്ചു. പാത്തല രാഘവന്, എഴുകോണ്‍ രാജ്മോഹന്‍, ബി.സ്വാമിനാഥന്, അജിതാ രാജേഷ്, പെരുമ്പുഴ ശിവദാസന്‍, അനില്‍ ടി മേടയില്‍, എസ്.ശാന്തിനി, എല്‍.ശാന്തമ്മ, കോട്ടാത്തല വസന്തുകുമാരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: