ആലപ്പുഴ: ക്രിസ്തുമസ് രാവുകള്‍ക്ക് മിഴിയഴകുമായി നക്ഷത്ര വിളക്കുകള്‍ തെളിഞ്ഞു. ക്രിസ്തുമസ് വിളക്കുകളും അലങ്കാര ദീപങ്ങളുമായി വിപണികളില്‍ ആഘോഷത്തിന്റെ നിറച്ചാര്‍ത്ത്. വില്‍പ്പനയ്ക്കായി വിവിധതരം നക്ഷത്ര വിളക്കുകളുടെ വന്‍ശേഖരം വിപണിയില്‍ എത്തിയിട്ടുണ്ട്. ബൈബിള്‍ കഥകള്‍ ആലേഖനം ചെയ്തിട്ടുള്ളതും മടക്കി വെയ്ക്കാവുന്നതും സോളാറില്‍ പ്രവര്‍ത്തിക്കുന്ന നക്ഷത്രങ്ങളും വിളക്കുകള്വരെയാണ് വിപണിയില്‍ ലഭിക്കുന്നത്. സ്റ്റാറുകള്‍ മനോഹരമായി അലങ്കരിച്ചിടാന് കടയുടമകള്‍ അതീവശ്രദ്ധ വയ്ക്കുന്നു. ക്രസ്തുമസ് ട്രീ അലങ്കരിക്കുന്നതിനുള്ള ഇല്യൂമിനേഷന്‍ ലൈറ്റുകള്‍ക്കും പ്രിയമേറുന്നു. ക്രിസ്തുമസ് നവവത്സരാശംസകള്‍ അയ്ക്കാനുള്ള കാര്‍ഡുകളുടെ രുപത്തിലും ഭാവത്തിലും മാറ്റം വന്നിട്ടുണ്ട്. ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്ന ജനതയ്ക്ക് മുന്നില്‍ ദീപാലങ്കാരങ്ങളും നക്ഷത്രങ്ങളുടെയും വിപണി തുറന്നിട്ടിരിക്കുന്നതില് ഇക്കുറിയും ചൈനയുടെ ഉത്പന്നങ്ങള്‍ തന്നെയാണ ആവശ്യക്കാര്‍ ഏറെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: