ആലപ്പുഴ: മുല്ലയ്ക്കല് ചിറപ്പിന് സ്ഥിരം കച്ചവടക്കാരുടെ കടകള്‍ മറയാത്ത രിതിയില്‍ വഴിയോരകച്ചവടത്തിന് ധാരണ. സാധാരണ ചിറപ്പ് കാലത്ത് വഴിവാണിഭക്കാര്‍ സ്ഥിരംകച്ചവടക്കാരുടെ കടകള്‍ മറയുന്ന തരത്തിലായിരുന്നു കടകള്‍ കെട്ടിയിരുന്നത്.
ഇതിനെതിരെ വര്‍ഷങ്ങളായി വ്യാപാരികള്‍ പ്രതിഷേധിച്ചിരുന്നെങ്കിലും നഗരസഭ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ഇതിനെതിരെ വ്യാപാരികള്‍ ശക്തമായ പ്രതിഷേധിച്ചതും, നിയമനടപടിക്കൊരുങ്ങിയതുമാണ് പുതിയ തീരുമാനത്തിന് കാരണമായത്.
വ്യാപാരി വ്യവസായികള്‍, കിടങ്ങാംപറമ്പ് ദേവസ്വം ഭാരവാഹികള്‍, വഴിയോരക്കച്ചവടക്കാരുമായി നഗരസഭാ ചെയര്മാന് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. നഗരസഭയ്ക്കാണ് ലേലത്തിനുള്ള അധികാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: