തിരുവനന്തപുരം: കലാപ്രേമി സ്ഥാപക പത്രാധിപര്‍ എ.എസ്. ഹമീദിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വികസനോന്മുക പത്രപ്രവര്‍ത്തകര്‍ക്കുള്ള 2017ലെ പുരസ്കാരത്തിന് ജന്മഭൂമി ലേഖകനും കാട്ടാക്കട പ്രസ്ക്ലബ് സെക്രട്ടറിയുമായ ശിവ കൈലാസിനെ തെരഞ്ഞെടുത്തതായി അവാര്‍ഡ് കമ്മറ്റി ചെയര്മാന് ഡോ പുനലൂര്‍ സോമരാജന് അറിയിച്ചു. ഗ്രാമീണ പശ്ചാത്തലത്തിലെ കാര്‍ഷിക വിപ്ലവലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതിനാണ് പുരസ്കാരം. 5001 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന പുരസ്കാരം 31 ന് തലസ്ഥാനത്തുനടക്കുന്ന ചടങ്ങില്‍ വനം മന്ത്രി പി. രാജു നല്‍കും. ഐ.ബി. സതീഷ് എംഎല്‍എ അധ്യക്ഷത വഹിക്കും. സുബിഹ മാഹിന്‍ കണ്‍വീനറും കരമന ബയാര്‍, ടി.എസ്. ചന്ദ്രന് മെമ്പറന്മാരായുള്ള അവാര്‍ഡ് കമ്മറ്റിയാണ് ശിവ കൈലാസിനെ തെരഞ്ഞെടുത്തത്. ഭാര്യ ബിന്ദു. മക്കള്‍ അഭിരാമി, അരുന്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: