തിരുവനന്തപുരം: ഇന്ന് രാത്രി 12 മുതല്‍ 14 ഉച്ചയ്ക്ക് 2 വരെ പൗഡിക്കോണം, കാര്യവട്ടം, ഇടത്തറ, പുല്ലാനിവിള, ടെക്നോപാര്‍ക്ക്, ചേങ്കോട്ടുകോണം, കഴക്കൂട്ടം പ്രദേശങ്ങളില്‍ ജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടര്‍ അതോറിട്ടി അറിയിച്ചു. പോങ്ങുംമൂട് സബ്ഡിവിഷന്റെ പരിധിയില്‍ പൗഡിക്കോണം പുതുകുന്ന് ടാങ്കില്‍ നിന്നുള്ള 800എംഎം ഡിഐ പൈപ്പിന്റെ ചോര്‍ച്ച പരിഹരിക്കുന്നതിനായി പമ്പിംഗ് നിര്ത്തിവയ്ക്കുന്നതിനാലാണിത്. പൊതുജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ച് സഹകരിക്കണമെന്ന് കേരള വാട്ടര്‍ അതോറിറ്റി പബ്ലിക് ഹെല്‍ത്ത് ഡിവിഷന് (നോര്‍ത്ത്) എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: