ചേര്‍ത്തല: സവര്‍ണ ഉപജാപക സംഘങ്ങളാണ് സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും നയിക്കുന്നതെന്നും അതിനാലാണ് കൂടിയാലോചനകള്‍ പോലും നടത്താതെ ദേവസ്വം ബോര്‍ഡില്‍ സംവരണം അട്ടിമറിച്ചതെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ശിവഗിരി മഹാസമാധി കനക ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍വെള്ളാപ്പള്ളി നയിക്കുന്ന ദിവ്യജ്യോതി പ്രയാണത്തിനു ചേര്‍ത്തലയില്‍ നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനെ സംഘടിതമായും നിയമപരമായും നേരിടും.
ശിവഗിരിമഠത്തിലെ സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷനായി. അസ്പര്‍ശാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണവും കലവൂര്‍ എന്‍. ഗോപിനാഥ് ദിവ്യജ്യോതി പ്രയാണ സന്ദേശവും നല്കി.
കെ.എന്‍. പ്രേമാന്ദന്‍, പ്രീതിനടേശന്‍, കെ.കെ. മഹേശന്, വി.എം. പുരുഷോത്തമന്, പി.എസ്.എന്‍.ബാബു, പി.ടി. മന്മഥന് തുടങ്ങിയവര്‍ പങ്കെടുത്തു. ചേര്‍ത്തല, കുട്ടനാട്, കണിച്ചുകുളങ്ങര, അമ്പലപ്പുഴ എസ്എന്‍ഡിപി യൂണിയനുകളുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: