ചേര്‍ത്തല: അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്നു തുടച്ചുനീക്കാനുള്ള നയമായിരിക്കും സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സ്വീകരിക്കുകയെന്ന മന്ത്രി തോമസ് ഐസകിന്റെ പ്രസ്താവന ദിവാസ്വപ്നം മാത്രമാണെന്ന് ജെഎസ്എസ് ജനറല്‍ സെക്രട്ടറി എ.എന്‍. രാജന് ബാബു പറഞ്ഞു. ജെഎസ്എസ് ജില്ലാ കമ്മിറ്റിയോഗത്തില്‍ രാഷ്ട്രീയ റിപ്പോര്‍ട്ടിങ് നടത്തുകയായിരുന്നു രാജന്‍ബാബു.ദേശീയതലത്തില്‍ തീരെ ദുര്‍ബലപ്പെട്ട സ്ഥിതിയിലുള്ള സിപിഎം അടക്കമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ സ്വീകരിച്ച നിലപാടുകള്‍ ബിജെപിക്ക് തുടര്‍ഭരണത്തിനുള്ള അനന്തമായ സാധ്യതകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണെന്നും പറഞ്ഞു.കെ.പീതാംബരന് അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ആര്. പൊന്നപ്പന്, കെ.പി. അംബര്‍ഷന്‍,എന്‍. കുട്ടികൃഷ്ണന്, കെ. റെജി, കെ.പി. വിദ്യാധരന്, എന്‍. പ്രകാശന്,പി.എം. പുഷ്കരന്, ജയപാല്‍, ബാലന് ചെങ്ങന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: