കുന്നംകുളം : വേദക്കാട് കടന്നലാക്രമണം. നാല് പേര്‍ക്ക് കുത്തേറ്റു. ഒരാളുടെ നില ഗുരുതരം. പോര്‍ക്കുളം വേദക്കാട് സ്വദേശികളായ ഇമ്മലശ്ശേരി ചന്ദ്രന് (61 ) വടാശ്ശേരി അശോകന് (48 )പാട്ടുപറമ്പില്‍ സന്തോഷ് (38 ) കമ്പിപ്പാലം കിഴക്കേപുരക്കല്‍ ബിനു (40 ) എന്നിവര്‍ക്കാണ് കടന്നല് കുത്തേറ്റത.് ഗുരുതരമായി കുത്തേറ്റ അശോകനെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജിലേക്കും ചന്ദ്രനെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
ഇമ്മലശ്ശേരി ചന്ദ്രന്റെ പറമ്പില്‍ പണിചെയ്യുകയായിരുന്ന ഇവരെ കൂട്ടം ചേര്‍ന്നെത്തിയ കടന്നലുകള്‍ ആക്രമിക്കുകയായിരുന്നു. ശരീരമാസകലം കുത്തേറ്റ സന്തോഷും ബിനുവും തൊട്ടടുത്ത കുളത്തിലേക്ക് എടുത്തുചാടി നീന്തല്‍ വശമില്ലാത്തതിനാല്‍ അശോകന് അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറി. വീട്ടുകാര്‍ക്കും നിസ്സാരമായി കുത്തേറ്റു. ഇവരെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടന്നല് കൂട് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: