മാഞ്ഞൂര്‍: മുഖം മൂടിയണിഞ്ഞ സംഘം യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. കുറുപ്പന്തറ കളമനാല് സാബുവിന്റെ മകന് സെബിന് സാബുവിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. കുറുപ്പന്തറ കടവില്‍വെച്ചാണ് സംഭവം. സെബിന് വീട്ടിലേക്ക് പോകുന്ന വഴി മുഖം മൂടിയണിഞ്ഞ് ബൈക്കിലെത്തിയ മൂന്നംഗം സംഘം ജാതിപ്പേര് പറഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടുന്നത് കണ്ട് സംഘം രക്ഷപെട്ടു. മാഞ്ഞൂരിലും പരിസര പ്രദേശങ്ങളിലുമുള്ള കഞ്ചാവ് മാഫിയായ്ക്കെതിരെ സെബിന്റെ നേത്യത്വത്തില്‍ പ്രതികരിച്ചിരുന്നു. ഇവരാണ് ആക്രമിച്ചതെന്ന് സെബിന് ആരോപിച്ചു. കടുത്തുരുത്തി പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: