രാമപുരം: വര്‍ഷങ്ങളായി രാമപുരം പഞ്ചായത്തില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സബ് രജിസ്ട്രാര്‍ ഓഫീസ് സമീപ പഞ്ചായത്തിലേക്ക് മാറാനുള്ള നീക്കത്തിനെതിരെ അടിയന്തിരമായി ഗ്രാമപഞ്ചായത്ത് സ്ഥലം വിട്ടുനല്‍കി ഈ ഒഫീസ് ഇവിടെത്തന്നെ നിലനിര്ത്തുവാന്വേണ്ട നടപടിസ്വീകരിക്കണമെന്ന് എന്‍സിപി രാമപുരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഞ്ചായത്തുവക സ്ഥലത്ത് പണിതീര്‍ത്തിരിക്കുന്ന ടാക്സി സ്റ്റാന്റും അതിനോട് ചേര്‍ന്നുള്ള സ്ഥലവും ഇപ്പോള്‍ കാടുപിടിച്ച് ഉപയോഗശൂന്യമായി കിടക്കുകയാണ്.
രണ്ട് വില്ലേജുകളുള്ള ഈ പഞ്ചായത്തിലെ സ്ഥലസംബന്ധമായ ഇടപാടുകള്‍ക്കുള്ള ഏക ആശ്രയമാണ് ഈ ഓഫീസ്. മണ്ഡലം പ്രസിഡന്റ് എം.ആര്.രാജു അദ്ധ്യക്ഷനായി.ജില്ലാ ട്രഷറര്‍ എം.പി.കൃഷ്ണന് നായര്‍തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: