പൊടിമറ്റം: അഞ്ചിലവ്, പൂഴിത്തറ റോഡരികില്‍ മാലിന്യ നിക്ഷേപം വ്യാപകമാകുന്നു. കേറ്ററിങ് സ്ഥാപനത്തില്‍ നിന്നുമുള്ള ഭക്ഷണാവശിഷ്ടങ്ങളാണ് നിക്ഷേപിക്കുന്നതിലേറെയും. കഴിഞ്ഞ കുറെ മാസങ്ങളായി പതിവായി മാലിന്യം നിക്ഷേപിക്കുന്നുണ്ട്.
മാലിന്യത്തില്‍ നിന്നുമുണ്ടാകുന്ന ദുര്‍ഗന്ധം മൂലം ഇതുവഴിയുള്ള യാത്ര ദുരിതത്തിലാണെന്ന് നാട്ടുകാര്‍ പറഞ്ഞു. മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: