റെയില്‍വേ നിലപാട്: പ്രക്ഷോഭമാരംഭിക്കും

Tuesday 12 December 2017 11:04 pm IST

കണ്ണൂര്‍: കഴിഞ്ഞ കുറെ മാസങ്ങളായി കോഴിക്കോടിനും മംഗലാപുരത്തിനുമിടയില്‍ യാത്രക്കാര്‍ ദുരിതവും വിവിധ പ്രയാസങ്ങളും അനുഭവിക്കുമ്പോള്‍ അവയ്ക്ക് പരിഹാരമുണ്ടാക്കാതെ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന റെയില്‍വെ നടപടിയില്‍ പ്രതിഷേധിച്ച് യാത്രക്കാരെ സംഘടിപ്പിച്ച് പ്രക്ഷോഭമാരംഭിക്കുമെന്ന് നോര്‍ത്ത് മലബാര്‍ റെയില്‍വെ പാസഞ്ചേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തിലറിയിച്ചു. 21ന് വൈകീട്ട് 4 മണിക്ക് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് മുന്നില്‍ സായാഹ്നധര്‍ണയും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ.റഷീദ് കവ്വായി, ദിനുമൊട്ടമ്മല്‍, കെ.പി.രാമകൃഷ്ണന്‍, കെ.ജയകുമാര്‍, ദാമോദരന്‍ നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു.