പെര്‍ത്ത്: വിരമിക്കലിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും നൂറ്റിയമ്പതാം ടെസ്റ്റിന് തയ്യാറെടുക്കുയാണെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന് അലിസ്റ്റാര്‍ കുക്ക്.
ഇപ്പോള്‍ വിരമിക്കുന്ന പ്രശ്നമില്ല.150 ടെസ്റ്റിനുള്ള് ഒരുക്കത്തിലാണെന്ന് കുക്ക് വ്യകതമാക്കി. പെര്‍ത്തില്‍ നാളെ ഓസ്്ട്രേലിയക്കെതിരെ കളിക്കാനിറങ്ങുന്നതോടെ കുക്ക് 150 ടെസ്റ്റുകളെന്ന നാഴികക്കല്ല് പിന്നിടുകയാണ്.
ആഷസ് പരമ്പരയില്‍ കുക്കിന്റെ ഇംഗ്ലീഷ് ടീം 0- 2 ന് പിന്നിട്ടുനില്‍ക്കുകയാണ്. പെര്‍ത്തിലെ മൂന്നാം ടെസ്റ്റിലും തോറ്റാല്‍ ഇംഗ്ലണ്ടിന് പരമ്പര നഷ്ടമാകും. ഇം്ഗ്ലണ്ട് ടീമിലെ ഏറ്റവും പരിചയസമ്പന്നനാന് അലിസ്റ്റാര്‍ കുക്ക്. പക്ഷെ ആദ്യ രണ്ട് ടെസ്റ്റിലും പ്രകടനം മോശമായി.
ആദ്യ ടെസ്റ്റില്‍ കുക്കിന്റെ സ്കോര്‍ 37, 16. രണ്ടാം ടെസ്റ്റില്‍ 2, 7. മൂന്നാം ടെസ്റ്റിലും പരാജയപ്പെട്ടാല്‍ കൂക്ക് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: