കൊച്ചി: ആലുവ മുട്ടത്ത് വാഹനാപകടത്തില്‍ പിതാവും മകനുമടക്കം മൂന്ന് പേര് മരിച്ചു. കോട്ടയം സ്വദേശികളായ ടി.ടി. രാജേന്ദ്രപ്രസാദ്, മകന് ടി.ആര്. അരുണ്‍ പ്രസാദ്, ബന്ധു ചന്ദ്രന് നായര്‍ എന്നിവരാണ് മരിച്ചത്. രാജേന്ദ്രപ്രസാദ് മലയാള മനോരമ ലൈബ്രറി വിഭാഗത്തിലും അരുണ്‍പ്രസാദ് ഓണ്‍ലൈനിലും ജീവനക്കാരനാണ്.
മുട്ടത്ത് ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടമുണ്ടായത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ ബന്ധുവിനെ യാത്രയാക്കി മടങ്ങുമ്പോഴായിരുന്നു അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ചു കയറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: