കൊല്ലം: സ്കൂള്‍ അദ്ധ്യാപികമാര്‍ ചുരിദാര്‍ ധരിച്ച് ക്ലാസിലെത്തുന്നതിന് വിലക്കില്ലെന്ന് കേരള വനിതാ കമ്മീഷന് ഉത്തരവിട്ടു. പരവൂര്‍ എസ്എന്‍വി ഗേള്‍സ് ഹൈസ്കൂളിലെ അദ്ധ്യാപികമാര്‍ക്ക് ചുരിദാര്‍ വിലക്കിയ നടപടിയെ തുടര്‍ന്നാണ് കമ്മീഷന് അംഗം ഷാഹിദാ കമാല്‍ നേരിട്ട് തെളിവെടുപ്പ് നടത്തി ഉത്തരവ് നല്‍കിയത്. ഡിപിഐയുടെ മാര്‍ഗനിര്‍ദേശപ്രകാരം അദ്ധ്യാപികമാര്‍ക്ക് സാരി, ചുരിദാര്‍, സല്‍വാര്‍ കമ്മീസ് തുടങ്ങിയ വസ്ത്രങ്ങള്‍ ധരിക്കാന്‍ അനുമതിയുണ്ട്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കരുതെന്നും നിര്‍ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: