സെക്‌സ് സിഡി: മാധ്യമപ്രവര്‍ത്തകനെതിരായ കേസ് സിബിഐ ഏറ്റെടുത്തു

Thursday 14 December 2017 2:46 am IST

ന്യൂദല്‍ഹി: ഛത്തീസ്ഗഡ് മന്ത്രിക്കെതിരെ വ്യാജ സെക്‌സ് സിഡി നിര്‍മ്മിച്ച് വിതരണം ചെയ്ത കേസ് സിബിഐ ഏറ്റെടുത്തു. ഛത്തീസ്ഗഡ് പൊതുമരാമത്ത് മന്ത്രി രാജേഷ് മുനാത്തിന്റെ പരാതിയെത്തുടര്‍ന്ന് പത്രപ്രവര്‍ത്തകനായ വിനോദ് വര്‍മ്മയെ ഒക്‌ടോബറില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

തന്റെ പ്രതിഛായ തകര്‍ക്കുവാന്‍ കോണ്‍ഗ്രസ് നേതാവ് ഭൂപേഷ് ബാഗല്‍ നടത്തിയ നീക്കമാണ് സിഡി നിര്‍മ്മാണത്തിന് പിന്നിലെന്ന് മന്ത്രി ആരോപിച്ചിരുന്നു. മന്ത്രിയുടെ പരാതിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ സിബിഐ വീണ്ടും രജിസ്റ്റര്‍ ചെയ്തു.

സിഡി നിര്‍മ്മിക്കുയും ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയും അവ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. വര്‍മ്മയില്‍ നിന്ന് 500 സിഡികളും പെന്‍ഡ്രൈവുകളും പോലീസ് പിടിച്ചെടുത്തു. ബിബിസിയുടെ മുന്‍ ലേഖകനാണ് വര്‍മ്മ.