ന്യൂദല്‍ഹി: എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ ക്രിമിനല്‍ കേസുകളിലെ വിചാരണയ്ക്ക് കേരളത്തിലും അതിവേഗ കോടതി സ്ഥാപിക്കും. രാജ്യത്തെ പന്ത്രണ്ട് നഗരങ്ങളിലാണ് അതിവേഗ കോടതികള്‍ സ്ഥാപിക്കുക.
കേന്ദ്രവിജ്ഞാപനം ഇറക്കിയശേഷം ഒരുവര്‍ഷത്തിനകം കോടതികള്‍ നിലവില്‍ വരും. നവംബറില്‍ സുപ്രീംകോടതി ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഈ അതിവേഗ കോടതികളില്‍ ജഡ്ജിമാരെയും പബ്ലിക് പ്രോസിക്യൂട്ടര്‍മാരെയും മറ്റു ജീവനക്കാരെയും നിയമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: