തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെയും എംപ്ലോയ്മെന്റ് വകുപ്പിന്റെയും സംയുക്തസംരംഭമായ മോഡല്‍ കരിയര്‍ സെന്ററിന്റെയും സംസ്ഥാന സഹകരണയൂണിയന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിന്റെയും (കിക്മ) സംയുക്ത ആഭിമുഖ്യത്തില്‍ ഡിസംബര്‍ 15 ന് രാവിലെ 9.30 മുതല്‍ തിരുവനന്തപുരം നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് ക്യാമ്പസില്‍ സൗജന്യ ജോബ് ഫെയര്‍ സംഘടിപ്പിക്കും. എസ്എസ്എല്‍സിയോ അതിന് മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുളളവര്‍ ഡിസംബര്‍ 14 ന് ഉച്ചയ്ക്ക് 12 ന് മുമ്പ് ംംം.ിര.െഴീ്.ശി ല്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: