തുറവൂര്‍: സിഗ്നല്‍ സംവിധാനം തകര്ന്നിട്ട ആഴ്ചകള്‍ പിന്നിട്ടു. യാത്രക്കാര്‍ അപടഭീതിയില്. ഗതാഗത്തിരക്കേറിയ കവലയില്‍ സ്ഥാപിച്ചിരുന്ന സിഗ്നല്‍ പോസ്റ്റ് രണ്ട് ആഴ്ച മുന്‍പുണ്ടായ കാറ്റിലാണ് തകര്‍ന്ന് വീണത്. ഇതോടെ കവലയില്‍ അപകടങ്ങളും ഗതാഗതക്കുരുക്കും പതിവായി. സിഗ്നല്‍ ലൈറ്റിന്റെ അറ്റകുറ്റപ്പണി നടത്താത്തത് യാത്രക്കാരെ അപകട ഭീതിയിലാഴ്ത്തുകയാണ്. വിദ്യാര്‍ഥികളും വ്യദ്ധരുമടക്കം ആയിരക്കണക്കിനാളുകള്‍ പ്രാണഭയത്തോടെയാണ് റോഡ് കടക്കുന്നത്. സിഗ്നലിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കുന്നതിനൊപ്പം മുന്നറിയിപ്പ് നല്‍കുന്നതിനായി പൈലറ്റ് ലൈറ്റുകളും സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: