തുറവൂര്‍: ഇരുവൃക്കകളും തകരാറിലായ യുവാവിന്റെ ശസ്ത്രക്രിയയ്ക്കായി ഗ്രാമവാസികള്‍ രണ്ടര മണിക്കൂര്‍ കൊണ്ട് സ്വരൂപിച്ചത് 5,37,000 രൂപ. കോടംതുരുത്ത് പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ വളപ്പനടിവീട്ടില് പരേതനായ തിലകന്റെ മകന് ബിനീഷിന്റെ (34) ചികിത്സയ്ക്കായാണ് ജനകീയ കൂട്ടായ്മ രംഗത്തിറങ്ങിയത്.
പഞ്ചായത്ത് പ്രസിഡന്റ് സൂസന് സെബാസ്റ്റ്യന്‍ ചെയര്‍പേഴ്സണും വൈസ് പ്രസിഡന്റ് പി.പി. മധു വര്‍ക്കിങ് ചെയര്‍മാനുമായ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ധനസമാഹരണം നടത്തിയത്. ചികിത്സയ്ക്കായി പതിനഞ്ച് ലക്ഷത്തോളം രൂപ ചെലവ് വരും.
പെയിന്റിങ്ങ് തൊഴിലാളിയായ ബിനീഷിന് ഭാര്യയും രണ്ട് പിഞ്ചുകുട്ടികളാണുമുള്ളത്. ചികിത്സാ ധനസമാഹരണത്തിനായി എഴുപുന്ന തെക്ക് സര്‍വീസ് സഹകരണ ബാങ്കില്‍ 10740 എന്ന നമ്പറില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: