ആലപ്പുഴ: എല്ലാവര്ക്കും തുല്യനീതി ഉറപ്പാക്കുന്ന ഏക സിവില്‍കോഡ് സത്വരമായി നടപ്പാക്കണമെന്നും ജനസംഖ്യയില്‍ ഏറ്റവും കുറവുള്ള നമ്പൂതിരി, വാര്യര്‍, ക്ഷത്രിയര്‍, നമ്പീശന്, ചാക്യാര്‍ സമുദായങ്ങളെ യഥാര്‍ത്ഥ ന്യൂനപക്ഷത്തിലാക്കണമെന്നും യഥാര്‍ത്ഥ ന്യൂനപക്ഷ ഫെഡറേഷന് പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. കുട്ടമ്പേരൂര്‍ വി.എം.കെ. നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഡോ. കെ.പി. പോറ്റി അദ്ധ്യക്ഷനായി. പ്രൊഫ. കോമളാ സനാത്, കെഎസ്എന്‍ നമ്പൂതിരി, അരവിന്ദാക്ഷ വാര്യര്‍, അജിത് വാമനപുരം, എന്‍. രാധാദേവി, പി.എസ്. ശ്യാമള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: