ആലപ്പുഴ: നിയമസഭ പരിസ്ഥിതി സമിതി ഡിസംബര്‍ 21ന് രാവിലെ 10.30ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തെളിവെടുപ്പ് നടത്തും. വേമ്പനാട് തണ്ണീര്‍തടങ്ങളുടെ ആവാസ വ്യവസ്ഥ നിലനിര്‍ത്തുന്നത് സംബന്ധിച്ച പ്രത്യേക പഠനറിപ്പോര്‍ട്ട് തയാറാക്കുന്നതിന്റെ ഭാഗമായാണ് സമിതി തെളിവെടുപ്പ് നടത്തുന്നത്. വിവിധ വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് തെളിവ് എടുക്കുന്നതോടൊപ്പം വേമ്പനാട് കായലിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: