കുന്നംകുളം: വെട്ടികടവ് ചിറക്കല്‍ താഴം കോള്‍ ബണ്ടില്‍ നിക്ഷേപിച്ച മണ്ണ് നീക്കം ചെയ്യാന്‍ ഉത്തരവ്. സ്ഥലം സന്ദര്‍ശിച്ച കെഎല്‍ഡിസി ഉദ്യോഗസ്ഥ സംഘമാണ് മണ്ണ് നീക്കം ചെയ്യാന്‍ കരാറുകാരന് നിര്‍ദ്ദേശം നല്‍കിയത്. ഏക്കറുകണക്കിന് വരുന്ന കോള്‍കൃഷിയെ ദോഷകരമായി ബാധിക്കാവുന്ന തരത്തില്‍ മാലിന്യവും കെട്ടിടാവശിഷ്ടങ്ങളും നിറഞ്ഞ മണ്ണ് ഉപയോഗിച്ചുള്ള ബണ്ട് നിര്‍മ്മാണത്തില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് എഞ്ചിനീയര്‍ കെ.ഭാസ്കരന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനക്കെത്തിയിരുന്നു. പരിശോധനയില്‍ മണ്ണില്‍ മാലിന്യവും കെട്ടിടാവശിഷ്ടങ്ങളും സ്ഥിരീകരിച്ചതോടെയാണ് നിക്ഷേപിച്ച മണ്ണ് എടുത്തുമാറ്റി പുതിയ മണ്ണ് നിക്ഷേപിക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: