ഗുജറാത്ത് രണ്ടാംഘട്ടം ഇന്ന്

Thursday 14 December 2017 8:24 am IST

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് പോളിങ്. 93 മണ്ഡലങ്ങളിലെ ഇരുപത്തയ്യായിരത്തോളം ബൂത്തുകളിലായി 2.22 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും.

സെന്‍ട്രല്‍ ഗുജറാത്തിലെയും വടക്കന്‍ ഗുജറാത്തിലെയും 14 ജില്ലകളാണ് ഇന്ന് ബൂത്തിലെത്തുന്നത്. രംഗത്ത് 851 സ്ഥാനാര്‍ത്ഥികള്‍. രണ്ടാംഘട്ടത്തില്‍ മൂന്നില്‍ രണ്ട് സീറ്റുകളും ബിജെപിക്ക് ലഭിക്കുമെന്ന് ഗുജറാത്ത് ബിജെപി അധ്യക്ഷന്‍ ജിത്തുഭായ് പറഞ്ഞു. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, അല്‍പ്പേഷ് താക്കൂര്‍, ജിഗ്നേഷ് മേവാനി, ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ സിദ്ധാര്‍ത്ഥ് പട്ടേല്‍ എന്നിവരും ഇന്ന് ജനവിധി തേടുന്നു.