ഡി.വൈ.എഫ്.ഐ നേതാവ് എസ്.ഐയുടെ മുഖത്തടിച്ചു

Thursday 14 December 2017 8:01 am IST

കൊല്ലം: മെമു, പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയതില്‍ പ്രതിഷേധിച്ചു ഡി.വൈ.എഫ്.ഐ. നടത്തിയ റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ചിനിടെ നേതാവ് എസ്.ഐയുടെ മുഖത്തടിച്ചു. ഈസ്റ്റ് സ്റ്റേഷനിലെ എസ്.ഐ ജിജുവിനാണു മര്‍ദനമേറ്റത്.

ട്രെയിന്‍ തടയുമെന്ന വിവരത്തെ തുടര്‍ന്ന് കൊല്ലം റെയില്‍വേ സ്റ്റേഷനു മുൻപിൽ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.മാര്‍ച്ച്‌ തടഞ്ഞതും പോലീസും പ്രവര്‍ത്തകരുമായി ഉന്തും തള്ളുമായി. ഇതിനിടെ വനിതാ പ്രവര്‍ത്തകയെ തടഞ്ഞുവച്ചെന്ന് ആരോപിച്ചാണു നേതാവ് എസ്.ഐയുടെ കരണത്തടിച്ചത്.

ഈസമയം മറ്റൊരു വിഭാഗം പ്രവര്‍ത്തകര്‍ പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞിട്ടു. സംഭവത്തെക്കുറിച്ചു വ്യക്തമായ മറുപടി നല്‍കാന്‍ പോലീസ് തയാറായില്ല.ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ല.