റിട്ട.അധ്യാപികയെ കവര്‍ച്ചക്കാര്‍ കഴുത്തറുത്ത് കൊലപ്പെടുത്തി

Thursday 14 December 2017 8:07 am IST

കാഞ്ഞങ്ങാട് ; മോഷണ ശ്രമത്തിനിടെ റിട്ട.അധ്യാപികയെ കവര്‍ച്ചക്കാര്‍ കഴുത്തറുത്ത് കൊന്നു. ഇന്നലെ രാത്രി ചീമ്മേനി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.

മുഖം മൂടി ധരിച്ച മൂന്ന് മോഷ്ടാക്കള്‍ വീട്ടില്‍ കയറി കവര്‍ച്ചാ ശ്രമത്തിനിടെ റിട്ട.അധ്യാപിക ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവ് ശങ്കരന്‍ മാസ്റ്റര്‍ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് .പോലീസ് അന്വേഷണം ആരംഭിച്ചു.