കൊച്ചി: മൂടല്‍മഞ്ഞിനെ തുടര്‍ന്നു നെടുമ്പാശേരിയില്‍ ഇറങ്ങേണ്ട പത്ത് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. റണ്‍വേ കാണാന്‍ സാധിക്കാത്ത വിധത്തില്‍ മൂടല്‍മഞ്ഞ് വ്യാപിച്ചതോടെ 10 വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനായില്ല.
അഞ്ച് ആഭ്യന്തര സര്‍വീസുകളും അഞ്ച് രാജ്യാന്തര സര്‍വീസുകളുമാണ് വഴിതിരിച്ചുവിട്ടത്. ചെന്നൈ, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കാണ് വിമാനങ്ങള്‍ തിരിച്ചുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: